കവിയരങ്ങ്
പ്രതിമാസ കവിയരങ്ങ് 1-1-2012 ഞായര്‍ 2 മണിക്ക് ആനന്ദ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. നാട്ടകം ഷാഹുല്‍ ഹമീദ് സ്വാഗതം ആശംസിച്ചു. കവികള്‍ തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചു. ഋതം മാസിക ബാലഗോപാലന്‍ പേരൂര്‍ അവലോകനം ചെയ്തു. സെബാസ്റ്റ്യന്‍ വട്ടമറ്റം കവിതകളെ വിലയിരുത്തി. ബാലഗോപാലന്‍ പേരൂര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. നവാഗതരായ പ്രസന്നന്‍ ചമ്പക്കര, സിബിച്ചന്‍ പോള്‍, റോജിന്‍ പോള്‍ എന്നിവരെ പ്രത്യേകം നന്ദി അറിയിച്ചു.
വായന - പുസ്തക പ്രകാശനം
പ്രതിമാസ വായന 15-1-2012 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ചെയര്‍മാന്‍ പി. പി. നാരായണന്റെ അദ്ധ്യക്ഷതയില്‍ ആനന്ദ് ഓഡിറ്റോറിയത്തില്‍ നടന്നു. അതോടനുബന്ധിച്ച് ബീബിയുടെ മാതുക്കുട്ടിയും കൂട്ടരും എന്ന കഥാസമാഹാരം പ്രൊഫ. ജോസഫ് മറ്റം പ്രകാശനം ചെയ്തു. കേണല്‍ ജോസഫ് വെട്ടൂര്‍ പുസ്തകം സ്വീകരിച്ചും ഡോ. സ്‌കറിയ സക്കറിയ പുസ്തകം പരിചയപ്പെടുത്തിയും സംസാരിച്ചു. പ്രൊഫ. ബേബി സെബാസ്റ്റ്യന്‍, എന്‍. റ്റി. പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജെ. ആര്‍ കുറുപ്പ് പുസ്തകം വായിച്ചു നിരൂപണം നടത്തി. ഗ്രന്ഥ കാരന്‍ ബീബി(ബാബുക്കുട്ടി മാത്യു). മറുപടി പറഞ്ഞു. സുരേഷ് കുറുമുള്ളൂര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.
വാര്‍ഷികപ്പതിപ്പിലേക്കു രചനകള്‍.
കവിത 32 വരികളിലും ലേഖനം 4 പേജിലും കൂടാന്‍ പാടില്ല. അടുത്ത കവിയരങ്ങിനു മുമ്പെങ്കിലും ലഭിച്ചിരിക്കണം.
No comments:
Post a Comment